തൃഷയോട്‌ മാപ്പുപറഞ്ഞ്‌ മൻസൂർ അലിഖാൻ

നടി തൃഷയ്ക്കെതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പരസ്യമായി മാപ്പുപറഞ്ഞ്‌ നടൻ മൻസൂർ അലിഖാൻ. ​തൃഷ നൽകിയ പരാതിയിൽ മൻസൂർ അലിഖാനെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ക്ഷമാപണം. സഹപ്രവര്‍ത്തകയായ തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ. വിവാഹിതയാകുമ്പോൾ നിങ്ങളെ ആശംസിക്കാനുള്ള അവസരം തന്ന്‌ സർവശക്തൻ എന്നെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു‘ എന്ന് മന്‍സൂര്‍ അലി ഖാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തെറ്റ്‌ ചെയ്യുന്നത്‌ മനുഷ്യസഹജമാണ്‌, ക്ഷമിക്കുന്നത്‌ ദൈവീകവുമെന്ന്‌ തൃഷയും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ലിയോയില്‍ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയതായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്‌ രൂക്ഷവിമർശത്തിന്‌ ഇടയാക്കിയിരുന്നു. തൃഷ ഇതിനെ വിമർശിക്കുകയും പരാതി നൽകുകയും ചെയ്‌തു. എന്നാല്‍, ആദ്യം മാപ്പു പറയാന്‍ മന്‍സൂര്‍ അലിഖാന്‍ തയ്യാറായിരുന്നില്ല.

Comments
Spread the News