പലസ്‌തീന്‌ ഐക്യദാർഢ്യമായി എസ്‌എഫ്‌ഐ വിജയം; തലസ്ഥാനത്ത്‌ 33 ൽ 27 കോളേജിലും യൂണിയൻ

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐ നേടിയ മികച്ച വിജയം പലസ്‌തീന്‌ ഐക്യദാർഢ്യമായി. കേരള സർവകലാശാലയ്‌ക്ക്‌ കീഴിലെ ജില്ലയിലെ 33 ൽ 27 കോളേജുകളുകളിലും വിജയിച്ചതിനെത്തുടർന്ന്‌ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ “ഫ്രീ പാലസ്‌തീൻ’  ബാനറിനു കീഴിൽ പ്രവർത്തകർ അണിനിരന്നു.

തിരുവനന്തപുരം ജില്ലയിൽ യൂണിവേഴ്സിറ്റി കോളേജ്, ഗവ. ആർട്സ് കോളേജ്, വിമൻസ് കോളേജ്, ഗവ. ലോ കോളേജ്, കിറ്റ്‌സ്‌ കോളേജ്, ചെമ്പഴന്തി എസ്‌എൻ കോളേജ്, ചെമ്പഴന്തി എസ്‌എൻ സെൽഫ് ഫിനാൻസ്  കോളേജ്, കാര്യവട്ടം ഗവ. കോളേജ്, ശ്രീശങ്കര വിദ്യാപീഠം, ഗവ. കോളേജ് നെടുമങ്ങാട്‌, വലിയറത്തല ബിഷപ് മെമ്മോറിയൽ കോളേജ്, ഗവ. എംഎംഎസ് കോളേജ്, സരസ്വതി കോളേജ്, ആർപിഎം കോളേജ്, മദർതെരേസ കോളജ്, കാട്ടാക്കട വിഗ്യാൻ കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, അമ്പലത്തറ നാഷണൽ കോളേജ്, ഗവ. മ്യൂസിക് കോളേജ്, കുളത്തൂർ കോളേജ്, പാറശാല ഐഎച്ച്‌ആർഡി, വൈറ്റ് മെമ്മോറിയൽ കോളേജ്, ഇമ്മാനുവേൽ കോളേജ്, കെഎൻഎം കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ്, ഗവ. സംസ്കൃത കോളേജ്, ശാന്തോം മലങ്കര ഇടഞ്ഞി കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ യൂണിയൻ വിജയിച്ചു.

Comments
Spread the News