മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ തലസ്ഥാന നഗരം മുൻപെങ്ങും ഇല്ലാത്ത വിധം നേട്ടങ്ങൾ കരസ്ഥമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമസ്തമേഖലകളിലും വികസനവും ക്ഷേമവും എത്തിക്കാൻ ആര്യയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര – സംസ്ഥാനസർക്കാരുകളുടെ പുരസ്‌ക്കാരങ്ങളിൽ ഭൂരിപക്ഷവും ഇക്കാലയളവിൽ തലസ്ഥാന നഗരത്തിനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ആഗോളപുരസ്‌ക്കാരവും നേടി കേരളത്തിലും രാജ്യത്ത് തന്നെയും ഒന്നാമതായി കുതിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ. ഇതിനെല്ലാം നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡോടുകൂടി തന്നെ അധികാരത്തിലെത്തിയ മേയർ ആര്യ രാജേന്ദ്രനാണ്.
വിവാദങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ നടന്ന എല്ലാ ഗൂഢാലോചനകളെയും രാഷ്ട്രീയമായി തന്നെ നേരിട്ടാണ് ആര്യ രാജേന്ദ്രൻ തന്റെ ജൈത്രയാത്ര തുടരുന്നത്. മേയർ ആയപ്പോൾ മുതൽ ബിജെപി – യുഡിഎഫ് കക്ഷികൾ ആര്യയെ നിരന്തരം വ്യക്തിഹത്യ നടത്തിയിരുന്നു. അതിനൊപ്പം മാധ്യമങ്ങളും കൂടിയപ്പോൾ സൈബർ ലോകത്തും സമാനതകളില്ലാത്ത ക്രൂരമായ അധിക്ഷേപങ്ങൾക്കാണ് ആര്യ വിധേയയായത്. ഏറ്റവും ഒടുവിൽ ഒരു സ്ത്രീയ്ക്കും സഹിക്കാൻ കഴിയാത്ത അങ്ങേയറ്റം വൃത്തികെട്ട സംഭവം തനിക്ക് നേരിടേണ്ടി വന്നപ്പോൾ പ്രതികരിച്ചതിന്റെ പേരിലും അവർ ആക്രമിക്കപ്പെട്ടു. മാധ്യമങ്ങൾ ഒരു സാമൂഹ്യവിരുദ്ധനെ ആഘോഷിക്കുന്ന അങ്ങേയറ്റം അശ്ലീലമായ കാഴ്ച്ച കേരളം കണ്ടു. അതുകൊണ്ടൊന്നും ആര്യയെ തളർത്താനോ തകർക്കാനോ അവർക്ക് കഴിഞ്ഞില്ല. ഓരോ വിവാദങ്ങളും ആക്രമണങ്ങളും അവസരമാക്കി ആര്യയും നഗരസഭയും മുന്നേറുന്ന കാഴചയാണ് കേരളം കണ്ടത്. യുഎന്നിന്റെ വേദിയിൽ തലസ്ഥാന നഗരത്തിന്റെ പേര് അനൗൺസ് ചെയ്യുമ്പോൾ ഓരോ മലയാളിയും അഭിമാനിക്കും, അതിന് വേണ്ടി എല്ലാ എതിർപ്പുകളെയും അവഗണിച്ചും അതിജീവിച്ചും പ്രവർത്തിച്ച ആര്യ രാജേന്ദ്രൻ എന്ന ചെറുപ്പക്കാരി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. ആര്യയുടെ നേതൃത്വത്തിൽ നേടിയ നേട്ടങ്ങളിൽ ചിലത് പരിശോധിക്കാം. നഗരസഭയ്ക്ക് കിട്ടിയ പ്രധാനപ്പെട്ട അംഗീകാരങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.
1. തുടര്‍ച്ചയായി 2 സ്വരാജ് ട്രോഫി അവാർഡ് (2021- 22, 2022 – 23)
2. തുടര്‍ച്ചയായി 2 ആര്‍ദ്ര കേരളം അവാർഡ്
3. അമൃത് പദ്ധതിയുടെ മികച്ച പ്രകടനത്തിന് റിഫോം ഇന്‍സെന്‍റീവായി 10 കോടി
രൂപ ലഭിച്ചു.
4. CITIIS 2.0 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ മികച്ച പ്രവര്‍ത്തനത്തിന്‍റെ
അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തെ CITIIS 2.0 പദ്ധതിയിലേക്ക്
തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും തിരുവനന്തപുരം മാത്രമാണ്
തെരഞ്ഞെടുക്കപ്പെട്ടത്.
5. SKOCH അവാര്‍ഡ്
ഓണ്‍ലൈന്‍ സ്പെറ്റേജ് സംവിധാനത്തിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി
തുടര്‍ച്ചയായി രണ്ട് തവണ ദേശീയ അവാര്‍ഡ് ലഭിച്ചത്. സെപ്റ്റേജ് മാലിന്യ
സംസ്കരണത്തിനായി 107MLD കപ്പാസിറ്റിയുള്ള പ്ലാന്‍റ് കേരളത്തില്‍ തിരുവനന്തപുരം
നഗരസഭയ്ക്ക് മാത്രമാണുള്ളത്.
6. കേന്ദ്ര സര്‍ക്കാര്‍ – HUDCO അവാര്‍ഡ്
അര്‍ബന്‍ ഗവര്‍ണന്‍സ്, സാനിറ്റേഷന്‍ എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനത്തിന്
കേന്ദ്ര സര്‍ക്കാര്‍ ഹഡ്കോ അവാര്‍ഡ് 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
7. കേന്ദ്ര സര്‍ക്കാറിന്‍റെ പി.എം. സ്വാനിധി – Praise പുരസ്കാരം.
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും കച്ചവടം പ്രോത്സാഹിപ്പി
ക്കുന്നതിനുമായി എന്‍.യു.എല്‍.എം പദ്ധതി മുഖേന നഗരസഭ നടത്തിയ മികച്ച
പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാറിന്‍റെ പി.എം. സ്വാനിധി Praise പുരസ്കാരം ലഭിച്ചു.
8. മികച്ച ഹരിതകര്‍മ്മ സേന – സംസ്ഥാനത്തെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള
അവാര്‍ഡ് (2023) തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
9. മികച്ച ഭിന്നശേഷി സൗഹൃദ നഗരസഭയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി നൂതനമായ പദ്ധതികള്‍
ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതിന്‍റെ ഭാഗമായാണ് നഗരസഭയ്ക്ക് പുരസ്കാരം
ലഭിച്ചത്.
10. നീതി ആയോഗിന്‍റെ സുസ്ഥിര വികസന സൂചികയില്‍ രാജ്യത്ത് ഒന്നാമത് എന്ന
അംഗീകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
11. പ്രഥമ ജാഗ്രതാ സമിതി പുരസ്കാരം
സംസ്ഥാന വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജാഗ്രതാ സമിതിയ്ക്കുള്ള
പുരസ്കാരം ലഭിച്ചു.
12. ഇ-ഗവര്‍ണന്‍സ് അവാര്‍ഡ്
ഇ-ഗവര്‍ണന്‍സ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള
പുരസ്കാരങ്ങളില്‍ ഇ-സിറ്റിസണ്‍ സര്‍വ്വീസ് ഡെലിവറി രംഗത്തെ മികച്ച
പ്രവര്‍ത്തനത്തിന് തിരുവനന്തപുരം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ
ഇ-ഗവര്‍ണന്‍സ് പുരസ്കാരം ലഭിച്ചു.
13. പടവ് 2024
ക്ഷീരവികസന മേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന
സര്‍ക്കാറിന്‍റെ പുരസ്കാരം ലഭിച്ചു.
14. കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ്
15. സംസ്ഥാന സര്‍ക്കാരിന്‍റെ കായകല്‍പ്പ് അവാര്‍ഡ്
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ
നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ അവാര്‍ഡ് (2024) തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
16. സംസ്ഥാന സര്‍ക്കാരിന്‍റെ വയോസേവന അവാര്‍ഡ്
വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള നഗരസഭയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
17. സുസ്ഥിര വികസനത്തിനായുള്ള UN Habitat – Shanghai ഗ്ലോബൽ അവാർഡ്.