ലിറ്റിൽ കൈറ്റ്സിൽ നേട്ടവുമായി കോട്ടൺഹിൽ

ഇന്ത്യയിലെ വിദ്യാർഥികളുടെ വലിയ ഐസിടി കൂട്ടായ്‌മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ര ണ്ടാം സമ്മാനം നേടി കോട്ടൺഹിൽ സ്‌കൂൾ.  ഒന്നരലക്ഷം രൂപയുടെ പുരസ്‌കാരം ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. അനിമേഷൻ, പ്രോഗ്രാമിങ്‌, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്‌, മലയാളം ടൈ പ്പിങ്‌, ഡിടിപി, എ ഐ മെഷീൻ ലേണിങ്‌, ഡിജിറ്റൽ മാഗസിൻ തുടങ്ങിയ പരിശീലനങ്ങളാണ് നൽകുന്നത്. മുഖം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിൽ, വിവിധ പ്രോഗ്രാമിങ്‌ ഗെയിം കോർണറുകൾ, ഇലക്ട്രോണിക് ബ്രിക്കുകൾ ഉപയോഗിച്ച് ഡിസ്റ്റൻസ് സെൻസിങ്‌, ലൈറ്റ് സെൻസിങ്‌ അലാമുകൾ, ശബ്ദം റെക്കോഡ് ചെയ്‌ത്‌ എഡിറ്റുചെയ്ത് നൽകുന്ന വൊഡാസിറ്റി കോർണർ തുടങ്ങി ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് കോർണർ സ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട്‌.   പ്രിൻസിപ്പൽ ജി ഗ്രീഷ്‌മ, പ്രധാനാധ്യാപിക ജി ഗീത, രാജേഷ് ബാബു, ആമിനാ റോഷ്നി, ബി എസ്‌ രേഖ, എ ജയ, റഷീദ് ആനപ്പുറം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

Comments
Spread the News