ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്കീം -52-ന് പെർമനന്റ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://joinindianarmy.nic.in/writereaddata/Portal/NotificationPDF/NOTIFICATION-_Tes-52_.PDF ലിങ്കിൽ.
ആണ്‍കുട്ടികള്‍ക്കാണ് അവസരം. 2024 -ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. 2025 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും പെര്‍മനന്റ് കമ്മിഷന്‍ വ്യവസ്ഥയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നിയമനവും ലഭിക്കും
പ്രായം: 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍.
യോഗ്യത: പ്ലസ്ടു/തത്തുല്യപരീക്ഷ പാസായിരിക്കണം. ഫിസിക്‌സ്, കെമിസിട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ആകെ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷമാണ് കോഴ്സ്. . വിശദവിവരങ്ങള്‍ക്ക് https://joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷൻ എന്ന ഭാഗത്ത് വിശദാംശങ്ങൾ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അവസാന തീയതി: ജൂണ്‍ 13.