നവകേരള സദസ്സിന്റെ പ്രചാരണാർഥം വർക്കല നിയോജക മണ്ഡലത്തിൽ സൈക്കിൾ റാലി, നവകേരള ഗാനം പ്രകാശനം, ഭിന്നശേഷി സംഗമം എന്നിവ നടത്തി. സൈക്കിൾ റാലി സമാപനം ഉദ്‌ഘാടനവും മണ്ഡലത്തിന്റെ നവകേരളഗാനം പ്രകാശനവും വി ജോയിഎംഎൽഎ നിർവഹിച്ചു. ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ആർ സൂര്യ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി പാരിപ്പള്ളി മുക്കടയിൽനിന്ന് ആരംഭിച്ച് വർക്കല മൈതാനത്ത് സമാപിച്ചു. സംസ്ഥാന രൂപീകരണത്തിന്റെ 67 വർഷങ്ങളുടെ ഓർമ പുതുക്കി 67 പേർ റാലിയിൽ അണിനിരന്നു. ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, അജിത്ത് ജോയി, ലൈജു രാജ്, സാബു, കെ ജി ബെന്നി, സുശീലൻ, ജി എസ് സുനിൽ, വി സെൻസി, സരിത്കുമാർ, ബി എസ് ജോസ്, എൽ എസ് സുനിൽ എന്നിവർ പങ്കെടുത്തു. വർക്കല മൈതാനം പാർക്കിൽ നടന്ന ഭിന്നശേഷി സംഗമം നഗരസഭാധ്യക്ഷൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റിയംഗം സജ്നു സലാം അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ എസ് ഷാജഹാൻ, ദിനിൽ, റിയാസ് വഹാബ്, മുനീർ, സുനിൽകുമാർ, രജനി തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ കലാപരിപാടികളുമുണ്ടായി.
സൈക്കിൾ റാലിയും നവകേരള ഗാനം പ്രകാശനവും
Comments