ലോക്സഭയിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച അഞ്ച് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, തമിഴ്നാട്ടിൽ നിന്നുള്ള ജ്യോതിമണി എന്നിവർക്കെതിരെയാണ് നടപടി.
സുരക്ഷാ വീഴ്ചയെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.
Comments