പറവൂരിൽ ആള് കൂടുമോയെന്ന് വി ഡി സതീശന് ആശങ്ക : മുഖ്യമന്ത്രി

പറവൂരിൽ നവകേരള സദസ്സിന് ആള് കൂടുമോയെന്നാണ്  പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ  ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എന്തായിരിക്കും സ്വീകരണമെന്ന് പറവൂരിലെത്തുമ്പോൾ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ  ഭാഗമായി രാവിലെ വാർത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സദസ്സിന് പണം നൽകാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമുണ്ട്. എന്നാൽ പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് വി ഡി സതീശനാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

Comments
Spread the News