കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചത് സിപിഐ എമ്മിന്റെ മികച്ച പ്രവർത്തനം കാരണമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സർക്കാരിന്റെ പ്രവർത്തനം മികച്ചതായതുകൊണ്ടാണ് ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ തെരഞ്ഞെടുത്തത്. 70 വർഷത്തെ കേരളത്തിന്റെ ചരിത്രം ഇടതുപക്ഷവും യുഡിഎഫും മാറി മാറി ഭരിക്കുന്നതായിരുന്നു. ഇത്തവണ ജനങ്ങൾ മികച്ച ഭരണത്തിന് അംഗീകാരം നൽകി അത് തിരുത്തിയെന്നും ഗെഹ്‌ലോട്ട് “ഇന്ത്യ ടുഡേ’ യോട് പറഞ്ഞു.
രാജസ്ഥാനിലും ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റം ഉണ്ടാകില്ല. ജനക്ഷേമ പദ്ധതികൾ തുടരണമെങ്കിൽ കോൺഗ്രസ് തുടരണം. ബിജെപി ഭരണത്തിലെത്തിയാൽ എല്ലാം അട്ടിമറിക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
Comments