വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

വർക്കലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പാലച്ചിറ പുഷ്പക വിലാസത്തിൽ സരുൺ(22) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടം. നരിക്കല്ലു മുക്കിൽ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് വരികയായിരുന്ന സരുണിൻെറ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ഓടയിലേക്ക് വീണ സരുണിനെ ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം നാല് മണിയോടയാണ് അപകടം ഉണ്ടായത്.

Comments
Spread the News