തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; 67 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ 67 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. 113 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. തെങ്കാശി സ്വദേശി മുഹമ്മദ് മൻസൂർ, കന്യാകുമാരി സ്വദേശി ജിനു തിരവിയ എന്നീ രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ശരീരത്തിലും ചെറു ഗ്രൈൻഡറിന്റെ മോട്ടറിൽ ഘടിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

എക്സ്-റേ പരിശോധനയിൽ സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽ വിമാനങ്ങളിലെ യാത്രികരാണ് ഇവർ. എയർ ഇന്ത്യ അസിസ്റ്റൻറ് കമ്മീഷണർ എ എം നന്ദകുമാർ, സൂപ്രണ്ടുമാരായ വി ടി രാജശ്രീ, ഐ വി സീന, വി രാജീവ് രംഗൻ, വീരേന്ദ്രകുമാർ, വിക്രാന്ത് വർമ്മ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

Comments
Spread the News