സിനിമ തിയേറ്ററുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. തമിഴ്നാട് നീലഗിരി സ്വദേശി വിബിൻ ആണ് പിടിയിലായത്. തിയേറ്ററുകളിൽ അർദ്ധനഗ്നനായി മുട്ടിലിഴഞ്ഞാണ് പ്രേക്ഷകരുടെ പേഴ്‌സും വിലപിടിപ്പുള്ള സാധനങ്ങളും ഇയാൾ മോഷ്ടിക്കുന്നത്.
ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ പേഴ്‌സ് നഷ്ടപ്പെട്ടെന്ന യുവതികളുടെ പരാതിയിലാണ് വിബിനെ പിടികൂടിയത്. ഇയാൾ മുട്ടിലിഴഞ്ഞ് മോഷണം നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴക്കൂട്ടത്ത് നിന്നാണ് ആറ്റിങ്ങൽ പൊലീസ് ഇയാളെ പിടികൂടിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനമായ കേസ് ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments