കോൺഗ്രസിലെ തമ്മിലടി പരസ്യമായി തുറന്നുസമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വയനാട്ടിലെ കോൺഗ്രസ് കൺവെൻഷനിലായിരുന്നു കെ സുധാകരന്റെ പരസ്യ പരാമർശം. പാർടിയിൽ പലർക്കും പരസ്പരം ആരെയും കണ്ടുകൂടായെന്ന് സുധാകരൻ പറഞ്ഞു.
പരസ്പരം പഴി പറയുന്നതും അഭിപ്രായ വ്യത്യാസം കാണിക്കുന്നതുമാണ് പാർടിയുടെ ദൗർബല്യം. ഒരു വിഷയത്തിലും ഒന്നിക്കാൻ സാധിക്കാതിരിക്കുക എന്നതാണ് പാർടിയുടെ നാശത്തിന്റെ അടിസ്ഥാന കാരണമെന്നും സുധാകരൻ പറഞ്ഞു. ഈ പ്രശ്നങ്ങൾ തീർക്കാൻ പറ്റുമോയെന്ന് പ്രവർത്തകരോട് സംസ്ഥാനഅധ്യക്ഷൻ ചോദിക്കുകയും ചെയ്തു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞു തീർക്കണമെന്ന് പ്രവർത്തകരോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നതായും ( പക്ഷെ കൈകൂപ്പിയില്ലെന്ന് സദ്ദസിൽ ചിലർ പറയുന്നു) തന്നോട് അൽപ്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഉടൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സുധാകരൻ അഭ്യർഥിച്ചു.
Comments