കരമനയിൽ ലോഡ്‌ജ്‌ മുറിയിൽ നിന്ന്‌ കഞ്ചാവും, എംഡിഎംഎയും ആയുധങ്ങളും പിടിച്ചു; പൊലീസിന്‌ നേരെ പടക്കമേറ്‌

കരമനയിൽ ലോഡ്‌ജ്‌ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘം പരിശോധനയ്ക്കെത്തിയ പൊലീസിനുനേരെ നാടൻ പടക്കം എറിഞ്ഞു. പ്രതികളിൽ രണ്ട് പേർ രക്ഷപ്പെട്ടു. രണ്ടുപേർ അറസ്‌റ്റിലായി. കരമന സ്വദേശികളായ ലജീഷ്, കൃഷ്‌ണ എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവും, എംഡിഎംഎയും ആയുധങ്ങളും ഇവരിൽനിന്ന്‌ പിടികൂടി. ലോഡ്‌ജിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസും സിറ്റി നാര്‍കോട്ടിക്‌സ് സെല്ലും ഇവിടെ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കള്‍ പൊലീസുകാര്‍ക്ക് നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. ബഹളത്തിനിടെ രണ്ടുപേര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മുറിയിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. പടക്കമേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Comments
Spread the News