സർക്കാർ നൽകിയ നടീൽ വസ്തുക്കൾ ബിജെപി കൗൺസിലർ പൂഴ്ത്തിയത് നാട്ടുകാർ പിടികൂടി

കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിനു വേണ്ടി സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുമ്പേ വിതരണം ചെയ്ത നടിൽ വസ്തുക്കൾ പൂയ്ത്തിവയ്ക്കുകയും സമയ ബന്ധിതമായി വിതരണം ചെയ്യാതെ കൊടുങ്ങാനൂർ വാർഡ് മുൻ ബിജെപി കൗൺസിലർ ഹരികുമാർ. നടീൽ വസ്തുക്കൾ ഒളിച്ച് കടത്താൻ ശ്രമിക്കവേ നാട്ടുകാർ കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാർ സിപിഎം നേതാക്കളെയും പ്രവർത്തകരെയും വിവരം അറിയിച്ചു. വാർഡിൽ നാളിതുവരെ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും കൃത്യമായി വിതരണം ചെയ്തിരുന്നില്ല എന്നും നാട്ടുകാർ പരാതി പറഞ്ഞു. വിതരണം നടത്തിയവ തന്നെ ബിജെപി പ്രവർത്തകർക്ക് മാത്രമാണ് കിട്ടിയത്. സ്വജപക്ഷപാതവും അഴിമതിയുമാണ് ഈ ബിജെപി കൗൺസിലറുടെ മുഖമുദ്രയെന്ന് കൊടുങ്ങാനൂരിലെ നാട്ടുകാർ ഒന്നടങ്കം പറയുന്നുണ്ട്. നടീൽ വസ്തുക്കൾ മാത്രമല്ല , സർക്കാരും നഗരസഭയും നൽകിയ ഒട്ട് മിക്ക കാര്യങ്ങളും ഇത്തരത്തിൽ മറിച്ച് വിറ്റ് വൻതുകകൾ ഹരികുമാർ കൈപറ്റിയെന്നും പറയപ്പെടുന്നു.

Comments
Spread the News