കേരളീയം പരിപാടിക്ക് പണം മുടക്കുന്നത് ധൂർത്തല്ലെന്നും വരുകാല കേരളത്തിനുള്ള നിക്ഷേപമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളീയത്തിന് വരുന്ന ചെലവിന്റെ വലിയൊരു ഭാഗം വഹിക്കുന്നത് അതുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾ ആണ്. ഭാവിയിൽ കേരളത്തെ വലിയ നിലയിൽ ബ്രാൻഡ് ചെയ്യുന്ന ഒന്നാകും കേരളീയം. ഏറ്റവും വലിയ ട്രേഡ് ഫയർ എന്നതിനൊപ്പം പല മേഖലകളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഒരു പരിപാടി. കേരളത്തിലേക്ക് നവംബർ 1മുതൽ 7 വരെ വരികയും കേരളീയത്തിൽ പങ്കെടുക്കുകയും ചെയ്യുന്നത് വലിയ നേട്ടമായി ലോകത്തിന്മുന്നിൽ പ്രദർശിപ്പിക്കാനാകാണം. കലാപരമായ വൻ മഹാമഹം ഒന്നും അല്ല നടത്തുന്നത് . പക്ഷെ നമ്മുടെ നേട്ടങ്ങൾ പുറത്തേക്കെത്തിക്കാനാകണം.
കേരളം മൊത്തം കടത്തിലാണ് എന്ന തരത്തിൽ വാർത്തകൾ കൊടുക്കുമ്പോൾ ചില ഫാക്ട് ചെക്ക് നടത്താനും മാധ്യമങ്ങൾ തയ്യാറാകണം. കേരളം രൂപകൊണ്ടതു മുതലുള്ള നികുതിവരുമാനം പരിശോധിച്ചാൽ കഴിഞ്ഞ രണ്ടുവർഷം തനതുനികുതി വരുമാനത്തിൽ വൻ നേട്ടമാണ് ഉണ്ടായത്. അതേസമയം കേന്ദ്രം നൽകേണ്ട 40000 കോടിയോളം വെട്ടി കുറിച്ചിരിക്കയാണ്.ആനൂകൂല്യം ഒന്നും അല്ല അത്. അവകാശപ്പെട്ട നികുതിവരുമാനമാണ് തരാതെ പിടിച്ചുവെയ്ക്കുന്നത്.
കേന്ദ്രം മൂന്ന് വർഷം മുമ്പ് തന്നിരുന്ന നികുതി വരുമാനത്തിന്റെ 35ശതമാനം കഴിഞ്ഞ വർഷവും 29 ശതമാനം ഈ വർഷവും വെട്ടിക്കുറച്ചു.അത് വലിയ കുറവുതന്നെയാണ്. എന്നാൽ അതേപറ്റി പറയുവാൻ പ്രതിപക്ഷനേതാവ് തയ്യാറാകുന്നില്ല.കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താനും പ്രതിപക്ഷമില്ല. മന്ത്രി പറഞ്ഞു.