നഗര സൗന്ദര്യവൽക്കരണം: വെള്ളാർ ആർട്‌ വാൾ മന്ത്രി അനാച്ഛാദനം ചെയ്തു

നഗരസൗന്ദര്യവൽക്കരണത്തോടനുബന്ധിച്ച് അമ്യൂസിയം ആർട് സയൻസും സ്വിസ് ഇൻഫ്രാ വെൻച്വേഴ്സും ചേർന്ന് വെള്ളാറിൽ സജ്ജമാക്കിയ ആർട് വാൾ വിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി അനാച്ഛാദനം ചെയ്തു. അമ്യൂസിയം ആർട് സയൻസ് ട്രസ്റ്റിമാരായ ജി അജിത്കുമാർ, വൈശാഖൻ തമ്പി, രതീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ദേശീയപാത ബൈപ്പാസിൽ, 25 അടി ഉയരത്തിൽ ആകെ 5000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വലിയ പ്രതലത്തിലാണ് ആർട്‌വാൾ സജ്ജമാക്കിയിട്ടുള്ളത്. സൗരയൂഥവും ക്ഷീരപഥവും ചന്ദ്രനും ഉൾപ്പെടെ പ്രപഞ്ചവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വരച്ചിരിക്കുന്നത്. ബ്രാൻഡൺ പ്രൊഡക്ഷൻസിലെ കലാകാരായ കെ പി അജയ്, ടി എസ് രഞ്ജിത്, വി സി വിവേക്, പ്രദീഷ് രാജ്, തുഷാര ബാലകൃഷ്ണൻ, അജിത് രംഗൻശ്രീ, ശിവൻകുട്ടി, മിലൻ എന്നിവർ ചേർന്നാണ് ചിത്രം വരച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലവിധത്തിലുള്ള സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കിവരികയാണ്. ഇതിന്റെ അനുബന്ധമായാണ് വെള്ളാർ ആർട്‌വാൾ തയ്യാറാക്കിയിരിക്കുന്നത്.

നഗര സൗന്ദര്യവൽക്കരണത്തോടനുബന്ധിച്ച് അമ്യൂസിയം ആർട് സയൻസും സ്വിസ് ഇൻഫ്രാ വെൻച്വേഴ്സും ചേർന്ന് വെള്ളാറിൽ സജ്ജമാക്കിയ ആർട് വാൾ വിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി അനാച്ഛാദനം ചെയ്യുന്നു. അമ്യൂസിയം ആർട് സയൻസ് ട്രസ്റ്റിമാരായ ജി. അജിത്കുമാർ, വൈശാഖൻ തമ്പി, രതീഷ് കൃഷ്ണൻ തുടങ്ങിയവർ സമീപം.

Comments
Spread the News