കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനത്തിന് പൊതുപരീക്ഷ നടത്താന്‍ തീരുമാനം. ഡല്‍ഹി യൂണിവേഴ്സിറ്റി ഉള്‍പ്പെടെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) നടത്തേണ്ടിവരുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ തിങ്കളാഴ്ച പറഞ്ഞു. പൊതുപരീക്ഷ ജൂലൈ ആദ്യവാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുപരീക്ഷ വരുന്നതോടെ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് മാനദണ്ഡമാകില്ല. ന്യൂനപക്ഷപദവിയുള്ള സര്‍വകലാശാലകള്‍ക്ക് പൊതുപരീക്ഷ നിര്‍ബന്ധമാക്കും. സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ആവശ്യമെങ്കില്‍ പൊതുപരീക്ഷയെ ആശ്രയിക്കാം ദേശീയ പരിക്ഷ എജന്‍സി (എന്‍.ടി.എ) നടത്തുന്ന പ്രവേശന പരിക്ഷ ഇംഗ്ലീഷ്, ഹിന്ദി, അസമിസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളില്‍ എഴുതാം. ബോര്‍ഡുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് വടക്കുകിഴക്കന്‍, ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഇത് തുല്യ അവസരങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു