വർക്കലയിലെ രണ്ട് പട്ടികജാതി കോളനിക്ക് 2 കോടി അനുവദിച്ചു

വർക്കല നിയമസഭാ മണ്ഡലത്തിലെ ചെമ്മരുതി വട്ടപ്ലാമൂട് കോളനി, ഇലകമൺ തേരിക്കൽ -പാറയിൽ കോളനി എന്നിവയുടെ വികസനത്തിനായി പട്ടികജാതി വികസന വകുപ്പിൽനിന്ന് രണ്ട്‌ കോടി അനുവദിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു.  ജില്ലയിലെ തന്നെ ഏറ്റവും വലിയ കോളനിയാണ് ചെമ്മരുതി പഞ്ചായത്തിലെ വട്ടപ്ലാമൂട് കോളനി. 40 ഏക്കറിൽ അധികമുള്ള കോളനിയിൽ നാനൂറിലധികം കുടുംബങ്ങളുണ്ട്‌. കഴിഞ്ഞ വർഷം കോളനിയിലെ 25 വീട്‌ പുനരുദ്ധരിക്കുന്ന പ്രവൃത്തികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ്‌ ഇപ്പോൾ ഒരു കോടികൂടി അനുവദിച്ചത്‌.  ഇലകമൺ പഞ്ചായത്തിലെ തേരിക്കൽ -പാറയിൽ കോളനിയിൽ അമ്പതോളം കുടുംബങ്ങളാണുള്ളത്‌.  വേടർ സമുദായം കൂടുതലുള്ള പ്രദേശമാണിത്‌. ഇവിടുത്തെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരു കോടി  അനുവദിച്ചതായും എംഎൽഎ അറിയിച്ചു.
Comments
Spread the News