അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് സൂചന നൽകി അർജൻ്റീനൻ സൂപ്പർ താരം ലിയോണൽ മെസി. അർജൻ്റീനൻ ദേശീയ മാധ്യമമായ ടി വി പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെസി വിരമിക്കൽ സൂചന നൽകിയത്. എന്നാൽ വിരമിക്കുന്നത് എപ്പോഴെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മെസി വ്യക്തമാക്കി.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് തന്റെ വിരമിക്കൽ കൃത്യ സമയത്ത് ഉണ്ടാകുമെന്ന് മെസി പറഞ്ഞു. ഫുട്ബോളിൽ താൻ എല്ലാം നേടിക്കഴിഞ്ഞു. കുറച്ചുകാലമായി പൂർണ്ണമായി കളി ആസ്വദിക്കാൻ കഴിയുന്നില്ല. ദേശീയ ടീമിൽ വളരെ പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. എല്ലാം മറികടന്ന് കോപ്പ അമേരിക്കയിലും ലോകകപ്പിലും വിജയിക്കാനായി. വിരമിക്കാനുള്ള സമയം ദൈവം തനിക്ക് വെളിപ്പെടുത്തുമെന്നും മെസി പറയുന്നു.
കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് തുടങ്ങി എല്ലാ വിജയങ്ങളും നേടി കരിയറിൻ്റെ പൂർണ്ണതയിലാണ് ലിയോണൽ മെസി. തനിക്ക് ഇനി ഒന്നും നേടാൻ ഇല്ലെന്ന് മെസി പലതവണ ആവർത്തിച്ച് പറഞ്ഞു കഴിഞ്ഞു. മേജർ ലീഗ് സോക്കറിൽ കളിക്കാനായി മെസി ഇപ്പോൾ അമേരിക്കയിലാണ്. ജൂലൈ 21 നാണ് ഇൻ്റർ മയാമിയിൽ മെസിയുടെ ആദ്യ മത്സരം