വിൻഡീസ് 150ന് പുറത്ത്; അശ്വിന് അഞ്ച് വിക്കറ്റ്

ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ആതിഥേയരായ വെസ്‌റ്റിൻഡീസ്‌ തകർന്നടിഞ്ഞു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് 150 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി ആർ അശ്വിൻ അഞ്ചും രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റുമെടുത്തു. 60 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ചുവിക്കറ്റെടുത്തത്. ശാർദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ (30), യശസ്വി ജയ്‌സ്വാൾ (40) എന്നിവരാണ് ക്രീസിൽ.

Comments
Spread the News