കുന്നപ്പിള്ളി പീഡനകേസ് ; പരാതിക്കാരിക്ക് നേരെ ഭീഷണി

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്ക് ഭീഷണി. എൽദോസ് കുന്നപ്പിള്ളിയുടെ വിദേശത്തുള്ള  സുഹൃത്തായ രജിനി എന്ന സ്ത്രീയാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്.

ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും കഴിഞ്ഞ ദിവസം രാത്രിയാണ് പരാതിക്കാരിക്ക് ഭീഷണിയുണ്ടായത്.  എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസുകൾ എല്ലാം പിൻവലിക്കണം, എന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പ് സന്ദേശവും അയച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്ന് യുവതി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് പരാതിക്കാരിക്ക് നേരെ ഭീഷണി സന്ദേശമെത്തിയത്.

നേരത്തെ കേസിലെ സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനെ ഒളിവിൽ കഴിയവെ എംഎൽഎ ഭീഷണിപ്പെടുത്തിയിരുന്നു.

Comments
Spread the News