ബിജെപിയെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് കെ എൻ എ ഖാദർ

രാജ്യത്ത് ബിജെപിയെ തനിച്ച് നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് മുൻ എംഎൽഎയും മുതിർന്ന ലീഗ് നേതാവുമായ കെ എൻ എ ഖാദർ. രണ്ട് സംസ്ഥാനത്ത് മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് സുരക്ഷിതമായിരിക്കുമോയെന്നും സംശയമുണ്ട്.  ഈ സാഹചര്യത്തിൽ കോൺഗ്രസ് മാത്രം വിചാരിച്ചാൽ രാജ്യത്ത് ഭരണമാറ്റമുണ്ടാക്കാൻ കഴിയില്ലെന്നും ഖാദർ ചൂണ്ടിക്കാട്ടി.

പാലക്കാട് അനങ്ങനടിയിൽ സംഘടിപ്പിച്ച ലീഗ് നേതൃക്യാംമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments
Spread the News