തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ പരിധിയിലുള്ള ഭാഗത്ത് മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. അതേസമയം ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രനും പ്രഖ്യാപിച്ചു.
Comments