മൗണ്ട് സിയോണ്‍ ലോ കോളജില്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; എബിവിപി നേതാവിനെതിരെ കേസ്

പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് എബിവിപി നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി അശ്വിന്‍ പ്രദീപിനെ ഒന്നാംപ്രതി ആക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പത്തനംതിട്ട സ്വദേശി ആല്‍ബിന്‍ തോമസ് രണ്ടാംപ്രതിയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ലൈംഗിക അതിക്രമണം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

കോളേജിലെ വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് അശ്വിന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Comments
Spread the News