
മംഗലപുരം : പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് കൺവൻഷൻ ചേർന്നു. പോത്തൻകോട് എസ്എൻഡിപി ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി ജി ആർ അനിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി അജയകുമാർ, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ജലീൽ, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ വേങ്ങോട് മധു, എൻ ജി കവിരാജൻ, ആർ രാധാദേവി, പോത്തൻകോട് ലോക്കൽ സെക്രട്ടറി എസ് വി സജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉനൈസാ അൻസാരി, കെ വേണുഗോപാലൻ നായർ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽ, സ്ഥാനാർഥി മലയിൽക്കോണം സുനിൽ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: എൻ ജി കവിരാജൻ (കൺവീനർ), ആർ അനിൽകുമാർ (ചെയർമാൻ).
Comments