അർഹരായവർ തഴയപ്പെട്ടു; കെപിസിസി പട്ടികയെ അനുകൂലിക്കില്ലെന്ന്‌ കെ മുരളീധരൻ

തിരുവനന്തപുരം : കെപിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് കെ മുരളീധരൻ. പട്ടികയെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല, അർഹരായവർ തഴയപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി അധ്യക്ഷൻ പുറത്തിറക്കിയത് അന്തിമ ലിസ്‌റ്റാണ്. അതിൽ പൊതുചർച്ച ശരിയല്ല. കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരൻ പ്രതികരിച്ചു.

Comments
Spread the News