കോണ്‍​ഗ്രസ് നേതാവ് സിപിഐ എമ്മിലേക്ക്‌

കിളിമാനൂർ : കോൺ​ഗ്രസ് നേതാവ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺ​ഗ്രസ് മടവൂർ മണ്ഡ‍ലം സെക്രട്ടറി ബിനീസ് ബാബുവാണ് കോൺ​ഗ്രസ് വിട്ട് ചെങ്കൊടിത്തണലിലേക്ക് എത്തിയത്.
കോൺ​ഗ്രസിന്റെ ബിജെപിയോടുള്ള മൃദുസമീപനത്തിനെതിരെയും കോൺ​ഗ്രസിൽ ചേരിതിരിവ് ഉണ്ടാക്കാനുള്ള മുൻ എംഎൽഎ വർക്കല കഹാറിന്റെ ശ്രമത്തിൽ പ്രതിഷേധിച്ചുമാണ് ഇദ്ദേഹവും കുടുംബവും പാർടി വിട്ടത്.
ബിനീസ് ബാബുവിനെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി, ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ, വി ജോയി എം എൽഎ, ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments
Spread the News