സ്നേഹത്തിന്റെ മധുരവുമായി മിഠായി വണ്ടി

മംഗലപുരം : കോവിഡ് ബാധിച്ചവരുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും വീടുകളിലെ കുഞ്ഞുങ്ങൾക്ക് സ്നേഹത്തിൻ മധുരവുമായി എസ്എഫ്ഐ. എസ്എഫ്ഐ തോന്നയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മിഠായി വണ്ടികൾ വീട്ടിലെത്തുന്നത്. ചെമ്പകമംഗലം ജങ്ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്ത് മിഠായിവണ്ടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എസ്എഫ്ഐ തോന്നയ്ക്കൽ ലോക്കൽ പ്രസിഡന്റ് സച്ചിൻ അധ്യക്ഷനായി. സിപിഐ എം തോന്നയ്ക്കൽ ലോക്കൽ സെക്രട്ടറി ആർ ജയൻ, എസ്എഫ്ഐ മംഗലപുരം ഏരിയ സെക്രട്ടറി ജി ഗോവിന്ദ്, ഏരിയ പ്രസിഡന്റ് കണ്ണൻ, ലോക്കൽ സെക്രട്ടറി മഹേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.

Comments
Spread the News