സംസ്ഥാന സർക്കാർ കുരുക്ക്‌ മുറുക്കുന്നു .ഉമ്മൻ‌ചാണ്ടി ദുബായിൽ രാഷ്ട്രീയ അഭയം തേടിയേക്കും

ചികിത്സയുടെ പേരിൽ ഉമ്മൻചാണ്ടി ദുബായിൽ രാഷ്ട്രീയ അഭയം തേടാൻ ഒരുങ്ങുന്നതായി സൂചന
അഴിമതിക്കേസുകളിൽ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കിയതോടെ യുഡിഎഫിൽ കടുത്ത ഭീതി പരക്കുന്നതായി റിപ്പോർട്ടുകൾ. യുഡിഎഫിലെ രണ്ടാമത്തെ കക്ഷി ആയ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ രണ്ട് പ്രമുഖ എംഎൽഎ മാരാണ് ഇപ്പോൾ അറസ്റ്റിലായത്. സ്വർണ്ണക്കച്ചവടത്തിന്റെ മറവിൽ നിക്ഷേപകരെ കോടികൾ വഞ്ചിച്ച എംസി കമറുദീനും, പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ മുൻമന്ത്രി കൂടിയായ ഇബ്രാഹിം കുഞ്ഞും ആണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളവർ. മറ്റൊരു എംഎൽഎ ആയ കെ എം ഷാജി ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കും. ഇതേ കേസിൽ മുൻ മുഖ്യമന്ത്രി സി എച്ചിന്റെ മകൻ എംകെ മുനീറും പങ്കാളിയാണെന്നും റിപോർട്ടുകൾ ഉണ്ട്. ലീഗിന്റെ അടിത്തറ ഇളകുന്ന അറസ്റ്റുകളാണ് വരും ദിവസങ്ങളിൽ ഉണ്ടാവുക എന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഈ സാഹചര്യത്തിലാണ് കോൺഗ്രസിനുള്ളിൽ ആശങ്ക പടരുന്നത്. ലീഗിനെതിരെ സർക്കാർ നടത്തുന്ന നീക്കാം കോൺഗ്രസ്സിനുള്ള മുന്നറിയിപ്പായാണ് കണക്ക് കൂട്ടുന്നത്. ബിജെപി യുമായി ചേർന്ന് ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കാത്ത പക്ഷം കോൺഗ്രസ്സ് നേതാക്കളിലേയ്ക്ക് അറസ്റ്റ് നീട്ടാൻ സർക്കാരിന്റെ കയ്യിൽ ആവോളം കേസുകൾ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ മര്യാദയുടെ പുറത്താണ് കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങാതിരുന്നത്. എന്നാൽ നിയമാനുസൃതമായ അന്വഷണങ്ങൾ മുറയ്ക്ക് നടക്കുകയുമാണ്. ഈ അന്വഷണങ്ങളിൽ സർക്കാർ വേഗതയും കർശന നടപടിയും ആവശ്യപ്പെട്ടാൽ മുൻ മുഖ്യമന്ത്രി മുതൽ ഇപ്പൊഴത്തെ പ്രതിപക്ഷ നേതാവ് വരെ അഴിക്കുള്ളിലായേക്കും.സരിതയുടെ ശക്തമായ മൊഴി നിലനിൽക്കുന്നതിനാൽ എ പി അനിൽകുമാറിനെ എപ്പോൾ വേണമെങ്കിലും സർക്കാരിന് അറസ്റ്റ് ചെയ്യാവുന്നതേയുള്ളൂ.വി. സ് ശിവകുമാറും മിണ്ടാതെ ഒതുങ്ങിയിരിക്കുന്നതിനു കാരണം കേസ് തന്നെയാണ്. രമേശ് ചെന്നിത്തല കേന്ദ്ര സർക്കാരുമായി ധാരണയായി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്, അത്തരമൊരു സാഹചര്യമുണ്ടായാൽ ബിജെപിയിലേക്ക് ചേക്കേറി കേസുകളിൽ നിന്ന് താൽക്കാലിക രക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ രമേശ് ചെന്നിത്തല ആരായുകയും ധാരണയാക്കുകയും ചെയ്തു കഴിഞ്ഞു.

ഇതിനിടയിൽ പെടുന്നത് ഉമ്മൻ‌ചാണ്ടി ആണെന്നതാണ് സത്യം. ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ശക്തി ലീഗാണ്, ലീഗിന്റെ അടിവേരിളക്കുന്നതോടെ ഉമ്മൻ‌ചാണ്ടി കോൺഗ്രസ്സിൽ സമ്പൂർണ്ണമായി അപ്രസക്തമാനാകും. അറസ്റ്റിലേയ്ക് സർക്കാർ കടന്നാൽ അതോടുകൂടി മനോരമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങളുടെ സഹായത്തോടെ നിർമ്മിച്ചെടുത്ത മുഖമൂടി അഴിഞ്ഞുവീഴുമെന്നുറപ്പ്. അതിൽ നിന്ന് രക്ഷപെടാനുള്ള കുറുക്കു വഴി എന്ന നിലയിലാണ് ചികിത്സയുടെ പേരിൽ നാട് വിടാനുള്ള പദ്ധതിയെക്കുറിച്ച് പുതുപ്പള്ളിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നത്. മകളുടെ കൂടെ ദുബായിൽ കൂടാനാണ് പദ്ധതി. സ്വർണ്ണ കടത്തിന്റെ ആരംഭ കേന്ദ്രവും ദുബായ് ആണെന്നത് യാദൃശ്ചികതയാവാം , എങ്കിലും ആർക്കുമറിയാത്ത എന്തൊക്കയോ ചില കാണാ ചരടുകൾ ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. എന്തായാലും വരും ദിവസങ്ങൾ കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ്സ് ബിജെപി സംയുക്ത മുന്നണിയുടെ നീക്കങ്ങളിൽ വീഴാൻ പോകുന്നത് യുഡിഎഫ് സംവിധാനം തന്നെയാകും എന്നാണ് കരുതുന്നത്.

Comments
Spread the News