യുട്യൂബർ എൽവിഷ് യാദവിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ മാസം എൽവിഷ് യാദവിനെതിരെ നോയ്ഡ പൊലീസ് എഫ്ഐആറും കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇ ഡിയുടെ അന്വേഷണം. അനധികൃത പണമുപയോഗിച്ച് വിനോദപാർട്ടികളും മറ്റും സംഘടിപ്പിക്കുന്നുവെന്നാണ് ആരോപണം.
റേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം ഉപയോഗിച്ചുവെന്ന പേരിൽ അടുത്തിടെ യാദവിനെ അറസ്റ്റ് ചെയ്തിരുന്നു. 2023 നവംബർ മൂന്നിന് നോയിഡ സെക്ടർ 51 ലെ ഒരു വിരുന്നുമായി ബന്ധപ്പെട്ടായിരുന്നു നടപടി. സംഭവത്തിൽ നാലു പാമ്പാട്ടികളെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments