വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായ ബോക്‌സോഫീസ് ഹിറ്റ് വിക്രം വേദയുടെ ഹിന്ദി റീമേക്കിന് തുടക്കമായി. ഹൃത്വിക് റോഷന്‍ ഗ്യാങ്‌സ്റ്ററായ വേദയുടെ വേഷത്തിലും സെയ്ഫ് അലിഖാന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലും എത്തും. വിക്രംവേദ എന്നു തന്നെയാണ് ഹിന്ദിയിലും ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം റീമേക്കിന് ഒരുങ്ങുന്നു എന്ന വര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 2022 സെപ്്റ്റംബര്‍ 30ന് റിലീസ് ചെയ്യുമെന്നുമുള്ള അറിയിപ്പുകള്‍ ഉണ്ടായിരുന്നു. Also Read – ‘ഞാൻ പിന്മാറില്ല’, ‘സഹായിക്കാനുള്ള വഴികൾ തേടികൊണ്ടേയിരിക്കും’; അഫ്ഗാൻ പെൺകുട്ടി അയച്ച കത്തുമായി ആഞ്‌ജലീന ജോളിയുടെ ആദ്യ ഇൻസ്റ്റാ പോസ്റ്റ് 2017ലാണ് വിക്രം വേദയുടെ തമിഴ് പതിപ്പ് പ്രേക്ഷകരില്‍ എത്തിയത്. വിജയ് സേതുപതിയുടെയും മാധവന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 110 കോടി മുതല്‍ മുടക്കിലാണ് വിക്രം വേദ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ 600 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് വിക്രം വേദ നിര്‍മ്മിച്ചത്. പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സംവിധാനം സാം സി എസ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടിയിരുന്നു.
ഹൃത്വിക് റോഷന്‍ സെയ്ഫ് അലി ഖാന്‍; ‘വിക്രംവേദ’ യുടെ ഹിന്ദി പതിപ്പ് ചിത്രീകരണം ആരംഭിച്ചു.
Comments