വെട്ടുകാട് ക്രിസ്തുരാജത്വ 
തിരുനാൾ നവംബർ 12 മുതൽ

തിരുവനന്തപുരം : വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ നവംബർ 12 മുതൽ 21 വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന തിരുനാളിൽ കുർബാനയ്ക്ക് ഒരു സമയം 400 പേർക്ക് പങ്കെടുക്കാം.
മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. മന്ത്രി ആന്റണി രാജു, കലക്ടർ നവ്‌ജ്യോത് ഖോസ തുടങ്ങിയവർ യോഗത്തിനെത്തി.
ദിവസം ആറ്‌ കുർബാന ഉണ്ടാകും. വഴിയോരക്കച്ചവടത്തിനും കടൽത്തീരക്കച്ചവടത്തിനും വിലക്കുണ്ട്. 12ന്‌ വൈകിട്ട്‌ മൂന്നിന്‌ ശേഷം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും. ട്രാഫിക് ക്രമീകരണം നടത്തും. മെഡിക്കൽ ടീമിന്റെ സാന്നിധ്യവും ഉണ്ടാകും. ആവശ്യമുള്ള ഇടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ഘോഷയാത്രയിൽ 100പേർക്ക് പങ്കെടുക്കാം. രണ്ട് ഡോസ് വാക്സിൻ എടുത്തവരായിരിക്കണം വളന്റിയർമാർ.

Comments
Spread the News