പി കെ ബിജുവിൻ്റെ ‘ആൺഗർഭം’ ചിത്രീകരണം തുടങ്ങി

പി കെ ബിജുവിൻ്റെ ‘ആൺഗർഭം’ ചിത്രീകരണം തുടങ്ങി.  ആൺ രൂപത്തിൽ ജനിക്കുകയും പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അജൻ എന്ന ട്രാൻസ് ജൻഡർറുടെ കഥയാണ് ‘ആൺഗർഭം’. പി കെ ബിജു കഥ, തിരക്കഥ, സംവിധാനം, കലാസംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം ചിൽ മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ഒരുങ്ങുന്നത്. പിഞ്ചു കുഞ്ഞുങ്ങളെപോലും ലൈംഗികമായ് ഉപദ്രവിച്ചു കൊല്ലുന്ന ഭ്രാന്ത് പിടിച്ച മനുഷ്യർക്കിടയിൽ ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമായ് ജീവിക്കുന്ന അജനിലൂടെ സഞ്ചരിക്കുന്ന ചിത്രം മാള, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

ബിജി കോഴിക്കോട്, ബാലചന്ദ്രൻ ഇടപ്പിള്ളി, ആൻണിപോൾ, നിസാർറംജാൻ, ബിജുകുമാർ ആറ്റിങ്ങൽ, ഷെഫീക്ക് പ്പാടത്ത്, ശോഭകുമാർ തിരുവനന്തപുരം, രതീഷ കോഴിക്കോട്, രജിനി പത്തനംതിട്ട, ഷാജിക്ക ഷാജി തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വ്യത്യസ്തമായ കാഴ്ചാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.

ഛായാഗ്രഹണം: ഷാനവാസ് മുത്തു, ചിത്രസംയോജനം: ഷിയാസ് ജാസ്, പശ്ചാത്തലസംഗീതം: അരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ: പ്രസിൻ കെ പോണത്ത്, അസിസ്റ്റന്റ് ഡയറക്ടർ: ശോഭകുമാർ, ഡിസൈനർ: ഹസ്നാഫ്, ലൈറ്റ് യൂണിറ്റ്: ഇ കെ എ ഫിലിംസ് കൊച്ചി, പ്രൊഡക്ഷൻ കൺട്രോളർ: ഷാജിക്കാഷാജി, മേക്കപ്പ്: സുവിൽപടിയൂർ, പിആർഒ: പി ആർ സുമേരൻ.

Comments
Spread the News