പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മാനവീയം വീഥിയിൽ കലാസാംസ്‌കാരിക പ്രവർത്തകർ ഒത്തുചേർന്നു. മാനവീയം തെരുവിടം കൾച്ചർ കലക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക പ്രതിരോധം മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു. മാനവീയം തെരുവിടം സെക്രട്ടറി കെ ജി സൂരജ് അധ്യക്ഷനായി. ഡോ. അനിഷ്യ ജയദേവ്, വി എസ് ശ്യാമ, എസ് ഷാഹിൻ, ഷാനവാസ് വട്ടിയൂർക്കാവ്, എം ജി പ്രഭാകരൻ, പി ആർ ലേഖ, അനൂപ അജിത്ത്, മനു മാധവൻ, എ ജി വിനീത് എന്നിവർ സംസാരിച്ചു. മാനവീയം കുട്ടിക്കൂട്ടം ഭാരവാഹികളായ ഈതൻ അരുൺ, ഹേമന്ദ് ബി കുമാർ എന്നിവർ ചേർന്ന് സിഎഎ വിരുദ്ധ പോസ്റ്റർ പ്രകാശിപ്പിച്ചു. അനാമിക അജിത്ത്, എം എസ് നന്ദ എന്നിവർ ഏറ്റുവാങ്ങി. ഡോ. ഷിജൂഖാൻ എഴുതിയ ‘പൗരത്വവും പൗരത്വ നിയമവും’ എന്ന പുസ്തകത്തെ ആസ്‌പദമാക്കി ചർച്ച നടന്നു.
Comments