സിപിഎം ലോക്കൽ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ ആർ എസ് എസ് നേതാവ് പിടിയിൽ

സിപിഎം നെയ്യാർ ഡാം ലോക്കൽ സെക്രട്ടറിയും കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവുമായ സു നിൽകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ്  നേതാവ് അറസ്റ്റിൽ. ആർ എസ് എസ്  കള്ളിക്കാട് പഞ്ചായത്ത്  മുഖ്യകാര്യവാഹായ ആദിത്യയാണ് പിടിയിലായത്.

 

കഴിഞ്ഞ ബുധൻ രാത്രി എട്ടോടെയാണ് സുനിൽകുമാറും സഹോദരി   ബീനയും സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്ന് എത്തി ആർ എസ് എസ് സംഘം ആക്രമിച്ചത്. ആർഎസ്എ സിനോട് കളിക്കുമോടാ എന്നാക്രോശിച്ചാണ് സംഘം സുനിലിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ സുനിലിൻ്റെ തലയ്ക്ക് പരിക്കേറ്റില്ല

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.  അടുത്തിടെ സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി ഗിരിയുടെ വീട് അടിച്ചുതകർത്ത തിലും കാട്ടാക്കട ഏരിയ കമ്മിറ്റി  ഓഫീസ് അക്രമിച്ചതിലും ഇയാൾക്കു പങ്കുണ്ടെന്നാണ് കരുതുന്നത്.

ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ആദിത്യനെതിരായ കേസ്. ഇയാൾ നാലാം പ്രതിയാണ്.  മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Comments
Spread the News