സിപിഐ എം ശാസ്തമംഗലം ലോക്കൽ കമ്മിറ്റിയുടെയും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് കൺട്രോൾ റൂം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയൻ ബാബു ഉദ്‌ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി എസ് ശശിധരൻ അധ്യക്ഷനായി. പാളയം ഏരിയ കമ്മിറ്റിയംഗം ആർ എസ് കിരൺ ദേവ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ എസ് അജിത് കുമാർ, എം രാഹുൽ, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സി എസ് രതീഷ്, മേഖലാ കമ്മിറ്റിയംഗം രാംദാസ് എന്നിവർ സംസാരിച്ചു.
Comments