മീഡിയ വൺ സംപ്രേഷണം കേന്ദ്ര സർക്കാർ വീണ്ടും തടഞ്ഞു

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ വീണ്ടും തടഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് ചാനല്‍ സംപ്രേഷണം വിലക്കിയത്.  സുരക്ഷാ കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഉത്തരവിനെതിരെ ചാനൽ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ പൂർണ്ണ നടപടികൾക്ക് ശേഷം സംപ്രേഷണം ആരംഭിക്കുമെന്നും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്തതയിലുള്ള മീഡിയ വൺ ചാനലിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം വിലക്കേർപ്പെടുത്തുന്നത്.

Comments
Spread the News