ചുരുളി സിനിമക്കെതിരെയുള്ള ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടി; വിമര്‍ശനവുമായി ഹൈക്കോടതി

ചുരുളി സിനിമക്കെതിരെയുള്ള ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വിമര്‍ശനവുമായി ഹൈക്കോടതി. സിനിമ കാണാത്തവരാണ് കൂടുതലും വിമര്‍ശിക്കുന്നത്. ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും മറ്റിടങ്ങളിലും കാര്യം അറിയാതെയുള്ള വിമര്‍ശനങ്ങള്‍ കൂടി വരുന്നുവെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍  പറഞ്ഞു.ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരുവിഭാഗമുണ്ട് .ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുമെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Comments
Spread the News