
തിരുവനന്തപുരം : തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിതവിഭാഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സന്ദർശിച്ചു. ആധുനിക ചികിത്സാ സംവിധാനങ്ങളോടെയുള്ള പുതിയ അത്യാഹിതവിഭാഗത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് തുടക്കംകുറിച്ചത്.
കഴക്കൂട്ടം എംഎൽഎയും മന്ത്രിയുമായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ സജീവ പങ്കാളിത്തം അത്യാഹിതവിഭാഗം യാഥാർഥ്യമാക്കുന്നതിനു പിന്നിലുണ്ടായിരുന്നു.
മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി ആർ അനിൽ ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എ നിസാറുദീൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോൺ, ഡോ. എസ് എസ് സന്തോഷ് കുമാർ എന്നിവർ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം വിശദീകരിച്ചു.
Comments