കാറിന്റെ ഡിക്കി കുത്തിത്തുറന്ന് കവർച്ച

ചിറയിൻകീഴ് : കടകത്ത് റോഡിൽ നിർത്തിയിട്ട ലാൻസർ കാറിന്റെ ഡിക്കി കുത്തിത്തുറന്ന് വർക്‌ഷോപ്പിലെ ടൂൾസും വണ്ടിയുടെ ജാക്കിയുമടക്കമുള്ളവ കവർന്നു.
കടകം മറിയംവില്ലയിൽ ബാബു മൈക്കിളിന്റെ കാറാണ് കുത്തിത്തുറന്നത്. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ട്. കാർത്തിക ആശുപത്രിക്ക് സമീപം മാർവിൻ ഓട്ടോ അക്സസറീസ് എന്ന സ്ഥാപനം നടത്തിവരികയാണ് ബാബു മൈക്കിൾ.
മഴക്കാലത്ത് വീട്ടുപരിസരത്ത് വെള്ളം കയറിയതിനാലാണ് കാർ റോഡിൽ നിർത്തിയിട്ടത്. ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി.

Comments
Spread the News