ബോട്ടപകടം: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കടലി‌ൽ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽനിന്നുള്ള ജോൺ (46), അരുൾ രാജ് ( 62 ) എന്നിവരെയാണ്‌ രക്ഷപ്പെടുത്തിയത്‌.  വെള്ളിയാഴ്ച അർധരാത്രിയിലാണ്‌ സംഭവം. സിജുമോൻ –1 മത്സ്യബന്ധന ബോട്ടും നേവിയസ് വീനസ് ചരക്കുകപ്പലുമാണ്‌ കൂട്ടിയിടിച്ചത്. ജോണും അരുൾരാജും കടലിലേക്ക് വീഴുകയായിരുന്നു. തീര സംരക്ഷണ സേനയുടെ ശൗര്യ കപ്പലെത്തി രക്ഷപ്പെടുത്തി. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി.  സേനയുടെ മറ്റൊരു കപ്പൽ സി 427ൽ തൊഴിലാളികളെ കരയ്‌ക്കെത്തിച്ചു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. അപകടത്തിൽപ്പെട്ട ബോട്ടും 15 ജീവനക്കാരെയും കുളച്ചൽ മത്സ്യബന്ധന തുറമുഖത്തെത്തിച്ചു.
Comments
Spread the News