നയതന്ത്ര സ്വര്‍ണക്കടത്ത്: ആകെ 29 പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. 29 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി സരിത് ആണ്. സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയും സന്ദീപ് മൂന്നാം പ്രതിയുമാണ്. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ അവസാന പ്രതിയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം നല്‍കിയത്.

Comments
Spread the News