തലസ്ഥാന ജില്ലയിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 20 മുതൽ 22 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച (ഒക്ടോബർ 20) മുതൽ വെള്ളിയാഴ്ച (ഒക്ടോബർ 22) വരെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുൻനിർത്തി മേൽപ്പറഞ്ഞ ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
Comments