വേങ്കോട് നെടുംപാറ അപകടസാധ്യതയിൽ. സമീപമുള്ള ഏഴ് വീടുകളിലെ താമസക്കാരെ മാറ്റി. പനച്ചമൂട് വേങ്കോടിനു സമീപം നെടുംപാറ ഒന്നിലധികം കൂറ്റൻ പാറകൾ അടുക്കിവച്ച നിലയിലാണ്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ പാറകൾക്ക് സ്ഥാനചലനമുണ്ടായതായി കണ്ടെത്തിയിരുന്നു. പഞ്ചായത്തംഗം ഷാമിന്റെ നേതൃത്വത്തിലാണ് കലക്ടറുടെ നിർദേശപ്രകാരം സമീപവാസികളെ മാറ്റി പാർപ്പിച്ചത്.
Comments