ശബരിമലയിൽ ദർശനമില്ല; മഴ വീണ്ടും കനക്കാൻ സാധ്യത: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കാൻ സാധ്യതയുള്ളതിനാൽശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. കക്കി ഡാം തുറന്ന സാഹചര്യത്തിലാണ്‌ തീരുമാനം. 20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പുറത്തുവിട്ടതിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ നിന്ന് ജലം പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്‌താവനകള്‍ അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Comments
Spread the News