ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിർദേശം

ഇടുക്കി ഡാം ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ തുറക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം തുറക്കാനാണ്‌ തീരുമാനം.  ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2398.8 അടി ) എത്തുമെന്നാണ്‌ കരുതുന്നത്‌. മന്ത്രി റോഷി അഗസ്റ്റിനാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌.  ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Comments
Spread the News