കാണാതായ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊക്കയാര്‍ മാക്കൊച്ചിയില്‍ 7 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ കാണാതായ നാല് വയസുകാരന്റെ മൃതദേഹം വീടിനോട് ചേര്‍ന്ന് മണ്ണിനടിയില്‍ നിന്നും ലഭിച്ചു. പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ സച്ചു വിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

Comments
Spread the News