തിരുവനന്തപുരം : ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് എട്ട് വർഷം കഠിന തടവും പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. മലയിൻകീഴ് വിളവൂർക്കൽ സ്വദേശി അനിൽകുമാർ (51) നെയാണ് ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിൽ പറയുന്നു. രണ്ടാം പ്രതിയായ കുട്ടിയുടെ അച്ഛൻ വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ കോടതി ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചു.
18 – 03-15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി സ്കൂളിൽ നിന്ന് മടങ്ങി വീട്ടിൽ വന്നപ്പോൾ പ്രതിയും കുട്ടിയുടെ അച്ഛനും വീട്ടിൽ ഒരുമിച്ച് ഇരുന്ന് മദ്യപിക്കുകയായിരുന്നു. അച്ഛൻ പുറത്തേയ്ക്ക് പോയ സമയം പ്രതി വീടിനകത്ത് കുട്ടി വേഷം മാറുന്ന മുറിയിലേയക്ക് പോവുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. കുട്ടിയെ വിവസ്ത്രയാക്കി പീഡിപ്പിച്ചപ്പോൾ കുട്ടി പേടിച്ച് നിലവിളിച്ചു. ഈ സമയം വീടിന് മുന്നിലെ പൊതുടാപ്പിൽ വസ്ത്രം കഴുകാൻ എത്തിയ മൂന്ന് സ്ത്രീകൾ കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടിനുള്ളിലേയക്ക് എത്തിയപ്പോൾ പ്രതി കുട്ടിയെ വിവസ്ത്രയാക്കി താഴെ കിടത്തുകയായിരുന്നു. സ്ത്രീകൾ പ്രതിയെ പ്രതി ഓടി രക്ഷപ്പെട്ടു. ഈ സ്ത്രീകൾ കൃത്യസമയത്ത് എത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടിൽ വന്ന് കുട്ടിയുടെ അച്ഛനെ വഴക്ക് പറഞ്ഞെങ്കിലും നിന്റെ മോൾ പ്രസവിക്കുകയൊന്നുമില്ലെന്ന് പറഞ്ഞ് അച്ഛൻ ഒന്നാം പ്രതിയെ അനുകൂലിക്കുകയായിരുന്നു. ഇതിനാൽ കുട്ടിയയുടെ അച്ഛനെ കേസിൽ രണ്ടാം പ്രതിയാക്കി. കേസിൽ സാക്ഷികളായ കുട്ടിയും കുട്ടിയെ രക്ഷിച്ച സ്ത്രീകളും ഒന്നാം പ്രതിയ്ക്കെതിരെ മൊഴി പറഞ്ഞിരുന്നു. വിവിധ വകുപ്പുകൾക്ക് നാല് വർഷം വീതം എട്ട് വർഷമാണ് ശിക്ഷിച്ചത്.. എന്നാൽ ശിക്ഷ നാല് വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പേട്ട പൊലീസാണ് കുറ്റപത്രം ഫയൽ ചെയ്തത്.