തിരുവനന്തപുരം മേയർക്കെതിരെ നടക്കുന്നത് ആസൂത്രിത സൈബർ ആക്രമണം ; തെളിവ് പുറത്തായി

തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രനെതിരെ നടക്കുന്ന സൈബർ ആക്രമണം ആർഎസ്എസ് – ബിജെപി – കോൺഗ്രസ്സ് ഐ ടി സെല്ലുകളുടെ നേതൃത്വത്തിൽ. ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിൽ കൃഷ്ണകുമാർ എന്നയാൾ ഇട്ട പോസ്റ്റ് ലീക്കായതിനെ തുടർന്നാണ് ഗൂഢാലോചന പുറത്ത് വന്നത്. വി കെ പ്രശാന്തിനെ അവഗണിച്ചത് കൊണ്ടാണ് വളർന്നതെന്നും , സീറ്റ് പിടിച്ചെടുത്തതെന്നും , അതുകൊണ്ട് ആര്യ രാജേന്ദ്രനെ പരമാവധി കരിവാരത്തേക്കണം എന്നുമാണ് പോസ്റ്റ്. ഇത് ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിലാണ് വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആര്യ രാജേന്ദ്രനെതിരെ അടിസ്ഥാനമില്ലാത്ത വാർത്തയുടെ പേരിൽ കടുത്ത ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയത് . മേയറെ അവഹേളിക്കുകയും , അസഭ്യം പറയുകയും , സ്ത്രീത്വത്തെ പോലും അപമാനിക്കും വിധം അശ്ലീല കമന്റുകൾ ഇടുകയും ചെയ്തായിരുന്നു ആക്രമണം. ഈ ഐ .ഡി കൾക്കെതിരെ മേയർ നിയമനടപടികൾ എടുക്കാൻ തീരുമാനിച്ചതോടെ ഫേക്ക് ഐഡി കളിൽ നിന്നായി തെറിയഭിഷേകം. അതിനിടയിലാണ് ഇപ്പോൾ ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിൽ നിന്ന് പോസ്റ്റ് പുറത്തായത്. ഇതോടെ മേയറെ അപമാനിക്കാൻ ആർഎസ്എസ് – കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ അറിവോടെ നടക്കുന്നതാണ് ഈ സൈബർ ആക്രമണം എന്ന് ഉറപ്പായി. എന്തായാലും രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ സിപിഎം ന്റെ സൈബർ സേനയുടെ ശക്തിയും ചൂടും വരും ദിവസങ്ങളിൽ മേയർക്ക് പ്രതിരോധം തീർക്കാൻ ഇറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് സൈബർ നിരീക്ഷകർ.

 

Comments
Spread the News